ന്യൂഡല്‍ഹി: ഹരിയാനയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ ഗ്രാമസന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ഹരിയാനയില്‍ കര്‍ണാലിലെ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ലാത്തി വീശുകയും കണ്ണീര് വാതക ഷെല്ലുകള്‍, ജലപീരങ്കി എന്നിവയും പ്രയോഗിച്ചു. തുടര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രി കൈംല ഗ്രമത്തില്‍ നടക്കുന്ന കര്‍ഷക സമ്മേളനത്തില്‍ എത്തുന്നത്. എന്നാല്‍ പ്രതിഷേധം അറിയിക്കാനെത്തിയ പ്രതിഷേധക്കാരെ ഗ്രമത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ഗ്രാമീണരും പ്രദേശിക ബിജെപി പ്രവര്‍ത്തകരും തടഞ്ഞിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല മുഖ്യമന്ത്രിയുടെ ഗ്രാമസന്ദര്ശനത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് സംഭാഷണം നടത്തണമെങ്കില്‍ കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തണെമന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.






