
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 309 റണ്‍സ് കൂടെ. നാലാ ം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര( 29 പന്തില്‍ 9 റണ്‍സ്), അജിങ്ക്യ രഹാനെ( 14 പന്തില്‍ 4 റണ്‍സ്) എന്നിവരാണ് ക്രീസില്‍.
അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ(98 പന്തില്‍ 52 റണ്‍സ്), ശുഭ്മാന്‍ ഗില്‍(64 പന്തില്‍ 31 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍, ഗില്ലിനെ ഹേസല്‍വുഡും പറഞ്ഞയച്ചു.
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ആറിന് 312 റണ്‍സെന്ന നിലയില്‍ ഡി€യര്‍ ചെയ്തതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡ് കൂടി ചേര്‍ത്ത് ഇന്ത്യയ്ക്ക് മുന്നില്‍ 407 റണ്‍സ് വിജയലക്ഷ്യം ഉയര്‍ന്നത്. അതേസമയം രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സില്‍ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റ് ചെയ്യാനാകുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ജഡേജയ്ക്ക് ബാറ്റ് ചെയ്യാനായില്ലെങ്കില്‍ ഇന്ത്യയുടെ കൈവശം ഫലത്തില്‍ ഏഴു വിക്കറ്റുകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.






