
ന്യൂഡൽഹി : പായ്വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായ ഇന്ത്യന്‍ നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു.
ഇരുപതു വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം നാവിക സേനയിൽ ചേർന്നത്. 2013ല്‍ പായ്വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീർത്തിചക്ര നൽകി ആദരിച്ചിരുന്നു. 2022ൽ നടക്കുന്ന ഗോൾഡൻ ഗ്ലോബ് മല്‍സരത്തില്‍ പങ്കെടുക്കുകയാണ് ഇനിയുള്ള ലക്ഷ്യം.
നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ ഇദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018ൽ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി സഞ്ചാരത്തിൽ പങ്കെടുക്കുന്നതിനിടയിൽ അപകടമുണ്ടാവുകയും ദീർഘ കാലം നടുവിന് പരുക്കേറ്റ് ദീര്‍ഘകാലം ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു .






