
പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി. കൊടിനാട്ടിയതില് പ്രതിഷേധിച്ച് യു.ഡി.എഫ്,ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്ത്. കൊടിനാട്ടിയതില് പ്രതിഷേധിച്ച് കൗണ്‍സിലര്‍മാരും രംഗത്തുവന്നതോടെ പോലീസ് ഗാന്ധി പ്രതിമയില്‍ നിന്നും കൊടിനീക്കം ചെയ്തു.
പാലക്കാട് നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പായിരുന്നു ഇന്ന്. തിരഞ്ഞെടുപ്പിനു ശേഷം പുറത്തേക്കിറങ്ങിയ യു.ഡി.എഫ്. കൗണ്‍സിലര്‍മാരാണ് ഗാന്ധിപ്രതിമയില്‍ ബി.ജെ.പി.കൊടി കണ്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവധ സംഘടനകള്‍ പ്രതിഷേധവുമായി നഗരസഭാ വളപ്പിലെത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസാണ് കൊടി നീക്കം ചെയ്തത്.






