ന്യൂഡല്‍ഹി: മൂന്നാം ഘട്ടപരീക്ഷണം കഴിയാതെ കൊവാക്സിന് ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് വാക്താവ് മനീഷ് തിവാരി. മരുന്ന് പരീക്ഷണം നടത്താന്‍ രാജ്യത്തെ ജനങ്ങള്‍ ഗിനി പന്നികളല്ലെന്നും മനീഷ് തിവാരി പറഞ്ഞു. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് നല്കിയ വാക്സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്. കൊവാക്സിനെതിരെ അനുമതി നല്കിയതു മുതല്‍ തന്നെ വിമര്സനങ്ങള് ഉയര്‍ന്നിരുന്നു.
എന്നാല്‍ അനുമതി നല്കിയ വാക്സിനുകള്‍ രണ്ടും സുരക്ഷിതമാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 55 ലക്ഷം കൊവാക്സിന് ഡോസിനാണ് കേന്ദ്രം കരാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പതിനാറര ലക്ഷം ഡോസ് സൗജന്യമായാണ് കേന്ദ്രത്തിന് നല്‍കുക. ഒരു ഡോസിന് 206 രൂപ എന്ന നിരക്കിലാണ് കോന്ദ്രം കൊവാക്സിന് വാങ്ങുക.
നാല് വാക്സിനുകള്‍ക്കു കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ട വാക്സിനേഷനില്‍ കൊവിഷീല്‍ഡ് വാക്സിനാകും നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. വാക്സിനേഷന് ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാക്സിന് രാജ്യത്തെ വിവിധ വാക്സിന് സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങി.






