
ശബരിമല: പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശരണം വിളികളാല്‍ ശബരിമലയില്‍ ഭക്തരുടെ കാത്തിരിപ്പിന് മകരജ്യോതി തെളിച്ചതോടെ പുണ്യസാന്ദ്രമായി. 6.42 നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്.
തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും ചേര്‍ന്ന് സന്നിധാനത്തെ്തിയ തിരുവാഭരണം അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് പിന്നാലെ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചയിരുന്നു ഇത്തവണ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് മകരവിളക്ക് ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്. അതേസമയം പാഞ്ചാലിമേട്, പുല്‍മേട്, പരു്ന്തുപാറ എന്നിവിടങ്ങളില്‍ ഇത്തവണ മകര വിളക്ക് കാണാന്‍ അനുവദിച്ചിരുന്നില്ല.






