ന്യൂഡല്‍ഹി: കോവിഡ് വക്സിനുകള്‍ സഞ്ജീവനി ആണെന്നും രണ്ടു വാകിസിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന്. ജനങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും വിദഗ്ധരെയും ശസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സിസില് ഹര്‍ഷ് വര്ധന് എത്തിയിരുന്നു.
'മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഈ വാക്സിനുകള്‍ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നു' ഹര്‍ഷ് വര്ധന് പറഞ്ഞു.
കോവിഷീല്‍ഡും കോവാക്സിനും സുരക്ഷിതമാണെന്ന ഉറപ്പും അദേഹം നല്കി. ഫലപ്രപ്തിയുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് വിദഗ്ധര്‍ അനുമതി നല്‍കിയിത്. ഇരു വാക്സിനുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും ഹര്‍ഷ വര്ധന് പറഞ്ഞും.






