
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന് യജ്ഞവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ വാക്പോര്. വാക്സിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് കേന്ദ്ര ആരേഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ട്വിറ്ററില്‍ വാക്പോരിലേര്‍പ്പെട്ടത്. വാക്സിന്റെ സുരക്ഷിതവും ഫലപ്രാപ്തിയും ഉള്ളതാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണ് എന്ന് മനീഷ് തിവാരി ചോദിച്ചു.
എന്നാല്‍ മനീഷ് തിവാരിക്ക് മറുപടിയുമായി ചാള്‍സ് കാലേബ് കോള്‍ട്ടന്റെ വാക്കുകളുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന് രംഗത്തെത്തി. 'രക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന നമ്മുടെ താല്പര്യത്തെക്കാള് നാം അന്ധരാണ്' അദേഹം ട്വിറ്ററില്‍ കുറിച്ചു. 'കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുണ്ട്. നിങ്ങളുടെ കണ്ണുകള്‍ തുറക്കുക പ്രശസ്ത ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങള്‍ കാണു' ഹര്‍ഷ് വര്ദ്ധന് കൂട്ടിച്ചേര്‍ത്തു.
ഇതിനു മറുപടിയുമായി മനീഷ് തിവാരി രംഗത്തെത്തി ' ഞാന്‍ പങ്കുവെച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാണ്. കിംവദന്തി പറഞ്ഞ് ഭയപ്പെടുത്തുകയല്ല. എന്താണ് നോര്‍വെയില്‍ സംഭവിക്കുന്നതെന്ന് നോക്കു. അത് വ്യത്യസ്ത വാക്സിനാകാം എന്നാലും വാക്സിന് ദേശീയതയ്ക്ക് പിന്നില്‍ ഒളിപ്പിക്കരുത്' തിവാരി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ തിവാരിക്ക് വീണ്ടും മറുപടിയുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ഒരു വാക്സിന് വികസിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നമ്മുെട ശാസാത്രജ്ഞര്‍ മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. ഒരു പ്രവര്‍ത്തനം പോലും ഒഴിവാക്കിയിട്ടില്ല. എല്ലത്തിനും ഉപരി സുരക്ഷയാണ് മാര്‍ഗനിര്‍ദ്ശ തത്വമെന്നും ഹര്‍ഷ വര്ദ്ധന് അഭിപ്രായപ്പെട്ടു.
അതേസമയം തിവാരി കോവാക്സിന്റെ സുരക്ഷിതത്വത്തിന്റെ യും ഫലപ്രാപ്തിയെയും ചോദ്യം ചെയ്ത് തിവാരി രംഗത്തെത്തി. താങ്കളുടെ വാക്കുകള്‍ വ്യക്തിപരമായി അംഗീകരിക്കുന്നു എന്നാല്‍ കൊവ്കാസിന്റെ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ഇത്രയധികം ഭിന്നത എന്തുകൊണ്ടെന്ന് തിവാരി ചോദിച്ചു.






