
ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബൗളര്‍ ചെയ്ത രസമായ ബൗളിംഗ് ആക്ഷന്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. വിഡിയോ പങ്കുവക്കുന്നതിനോടെപ്പം എന്തു പറയുന്നു ഹര്ബജന് എന്ന് ചോദിച്ചു കൊണ്ട് താരത്തെ ടാഗും ചെയ്തിട്ടുണ്ട്. ഭാരതനാട്യം സ്റ്റൈല്‍ ഓഫ് സ്പിന്‍ എന്നാണ് യുവി ബൗളിംഗ് ആക്ഷനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് ഭരതനാട്യം അല്ലെന്നും ഘതക് ആണെന്നും പറഞ്ഞുകൊണ്ട് ധരാളം പേര് താരത്തിന് മറുപടിയുമായെത്തി. ടൂര്‍ണമെന്റോ ബൗളര്‍ ആരാണെന്നോ വിഡിയോയില്‍ സൂചിപ്പിച്ചിട്ടില്ല.







Comments