മാഡ്രിഡ്: ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സിയുടെ നിര്യാണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ വൈകാരിക സന്ദേശവുമായി ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറും. ശനിയാഴ്ച റൊസാരിയോയില്‍ വെച്ചായിരുന്നു 68-ാം വയസ്സില്‍ ജോര്‍ജ് മെസ്സി അന്തരിച്ചത്. മെസ്സിയുടെ കരിയറില്‍ വളരെ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു പിതാവ് ജോര്‍ജ്.
ബുധനാഴ്ച തന്റെ പിതാവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് മെസ്സി വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഭാവി കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വവും അദ്ദേഹം അതില്‍ പ്രകടിപ്പിച്ചു. ഈ പോസ്റ്റിന് താഴെയാണ് നെയ്മര്‍ അനുശോചനം രേഖപ്പെടുത്തിയത്. 'ഹൃദയം നിറഞ്ഞ ആലിംഗനം ; നിങ്ങള്‍ക്കും കുടുംബത്തിനും കരുത്തുണ്ടാകട്ടെ' എന്ന് നെയ്മര്‍ കുറിച്ചു.
നേരത്തെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിക്ക് അനുശോചനം അറിയിച്ചിരുന്നു. ഈ പ്രയാസകരമായ സമയത്ത് മെസ്സിക്കും കുടുംബത്തിനും പിന്തുണയും കരുത്തും നേര്‍ന്നുകൊണ്ടാണ് റൊണാള്‍ഡോ സന്ദേശമയച്ചത്. 'ലിയോ, ഈ കഠിനമായ സമയത്ത് ശക്തിയുണ്ടാകട്ടെ. നിനക്കും കുടുംബത്തിനും വലിയൊരു ആലിംഗനം’ എന്ന് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാം കമന്റില്‍ കുറിച്ചു.
പിതാവിന്റെ വേര്‍പാടില്‍ കടുത്ത ദുഃഖം പ്രകടിപ്പിച്ച മെസ്സി, ഈ വേര്‍പാട് തനിക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വളരെ പെട്ടെന്നാണ് കടന്നുപോയതെന്നും പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും 2026 ലോകപ്പില്‍ കളിക്കാന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായി മെസ്സി ഓര്‍ത്തെടുത്തു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും ലോകപ്പിലെ ഫൈനല്‍ മത്സരം കാണാന്‍ അദ്ദേഹത്തിന് എത്താന്‍ കഴിയുമെന്നും താന്‍ പ്രതീക്ഷിച്ചിരുന്നതായും മെസ്സി കൂട്ടിച്ചേര്‍ത്തു.
'ഡാഡി, നിങ്ങള്‍ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് എന്റെ മനസ്സില്‍ ഇതുവരെ എത്തിയിട്ടില്ലഅല്ലെങ്കില് ഇത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നതാവും ശരി. ഇനി നിങ്ങളെ കാണില്ലെന്നും നമ്മള് സംസാരിക്കില്ലെന്നും സങ്കല്പ്പിക്കാന് പോലും പ്രയാസമാണ്. നിങ്ങള്‍ അനുഭവിക്കുന്ന വേദന എനിക്കറിയാമായിരുന്നു, ഇതായിരുന്നു നല്ലതെന്നും അറിയാം, പക്ഷേ നിങ്ങള്‍ വളരെ വേഗം പോയി. നമുക്ക് ഇനിയും ഒരുപാട് സന്തോഷങ്ങള്‍ ഒരുമിച്ച് പങ്കിടാനുണ്ടായിരുന്നു. അവസാന ലോകപ്പില്‍ കളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു, എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് നിങ്ങളുടെ ആരോഗ്യം കൂടുതല്‍ വഷളായത്. ആദ്യമായാണ് നിങ്ങള്‍ ഒരു ടൂര്‍ണമെന്റില്‍ വരാതിരുന്നത്. എന്നാല്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്നും യാത്ര ചെയ്യാന്‍ തക്കവണ്ണം നിങ്ങള്‍ സുഖം പ്രാപിക്കുമെന്നും അമ്മ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് വരാന്‍ വേണ്ടിയെങ്കിലും ഞങ്ങള്‍ ഫൈനലില്‍ എത്തുമെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നു,' മെസ്സി കുറിച്ചു.

Comments