
ന്യൂഡല്‍ഹി: കര്‍ഷക നേതാവുള്‍പ്പെടെയുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ നോട്ടീസയച്ച നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍.സമരം ചെയ്യുന്ന കര്‍ഷക നേതാക്കളെയും പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ശക്തമായി അപലപിക്കുന്നുവെന്നും ശിരോമണി അകാലിദള്‍ നേതാവും എംപിയുമായ സുഖ്ബിര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു.
'എന്‍ഐഎയുടെയും ഇഡിയുടെയും ചോദ്യം വിളിപ്പിച്ച് കര്‍ഷക നേതാക്കളെയും സമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നു. അവര്‍ രാജ്യവിരുദ്ധരല്ല. ഒമ്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനു പിന്നാലെ കര്‍ഷകരെ മുഷിപ്പിക്കാന്‍ മാത്രമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്ന് വ്യക്തമാണ്' ബാദല്‍ പറഞ്ഞു.
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസിലാണ് കര്‍ഷക സംഘടനാ നേതാവായ ബല്‍ദേവ് സിര്‍സ ഉള്‍പ്പെടെ നാല്പ്പതുപേരെയാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പഞ്ചാബി നടന് ദീപക് സിദ്ധു, സന്നദ്ധ സംഘടനയായ ഖല്‍സ എയ്ഡ് ജീവനക്കാര്‍ തുടങ്ങിയവരും എന്‍ഐഎ വിളിപ്പിച്ചവരുടെ പട്ടികയിലുണ്ട്. എന്‍ഐഎയുമായി സഹകരിക്കുമെന്ന് ഖല്‍സ എയ്ഡ് വ്യക്തമാക്കിയിരുന്നു.







Comments