ബഗല്‍കോട്ട്: കാര്‍ഷിക നിയമങ്ങളെ പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ബഗല്‍കോട്ടയിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.' കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ലോകത്തും രാജ്യത്തെവിടെയും വില്ക്കാന് സാധിക്കും' അമിത് ഷാ പറഞ്ഞു.
കാര്‍ഷിക നിയമങ്ങല്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ട് 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയില്ല. പ്രധാന് മന്ത്രി ഭാമ യോജന, ഭേദഗതി വരുത്തിയ എഥനോള്‍ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിച്ചു. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നും അദേഹം വിമര്‍ശിച്ചു.
രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കര്‍ഷക നിയമങ്ങളെ പിന്തുണച്ച് അമിത് ഷാ രംഗത്തെത്തിയത്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒമ്പതാംവട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.






