
തിരുവനന്തപുരം: പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്.
വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈനും മെിനിസ്റ്റ് ലായേഴ്സ് നെറ്റ്വര്‍ക്ക് ഓഫ് കേരള എന്നിവരാണ് പരാതി നല്‍കിയത്.
മുന്‍ പ്രസ്താവനകളില്‍ പി.സി.ജോര്‍ജ് ഉറച്ചു നില്‍ക്കുന്നതായും, തെളിവെടുപ്പ് വേളയില്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടതായും, ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തുന്നത് നിയമസഭാ സാമാജികന് ചേര്‍ന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.






