ചെന്നൈ: ജയില്‍മോചിതയാകുന്ന ശശികലയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍ പ്രവര്‍ത്തകരുടെ ശക്തി പ്രകടനവുമാണ് നടക്കുക. തമിഴ്നാട് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ശശികലയും ജയില്‍ മോചനം നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ശശികല ജനുവരി 27 ന് ജയില്‍ മോചിതയാകുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചെന്ന് ശശികലയുടെ അഭിഭാഷകന് അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പത്തു കോടി രൂപ ബംഗളൂരു പ്രത്യേക കോടതിയില്‍ അടച്ചതോടെയാണ് ജയില്‍മോചനത്തിന് വഴിയൊരുക്കിയത്. തമിഴ്നാട്ടില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴും ശശികലയാക്കായി കാത്തിരിക്കുകയായിരുന്നു അമ്മ മക്കള്‍ മുന്നേറ്റ കഴകം. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വാഹന റാലിയായി ആനയിക്കും. ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിന് തുടക്കം കുറിക്കും.
ശശികല ജയില്മോചിയാകുന്നതിനോടൊപ്പം ജയലളിതയുടെ വളര്‍ത്തു പുത്രന് സുധാകരനും ഇളവരശിയും ജയില്‍മോചിതരാകും. എന്നാല്‍ ശശികല വരുന്നതോടെ അണ്ണാഡിഎംകെ പിളരുമെന്ന് ടിടിവി ദിനകരന് പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അണ്ണാഡിഎംകെ ഉത്തതാധികാര യോഗം വിളിച്ചു. യോഗത്തില്‍ മുഴുവന്‍ അണ്ണാഡിഎംകെ എഎല്‍എമാരും പങ്കെടുക്കണമെന്ന് ഇപിഎസ്-ഒപിഎസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.






