
ഷില്ലോങ്: മേഘാലയയില്‍ വനത്തിനുള്ളില്‍ 150 അടി ആഴത്തിലുള്ള കുഴിയില്‍ വീണ് ആറ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഈസ്റ്റ് ജയന്തിയ ഹില്‍സിലെ വനത്തിനുള്ളിലാണ് സംഭവം. അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.
2018 ഡിസംബറില്‍ ഇതേ ജില്ലയില്‍ അനധികൃത ഖനി തകര്‍ന്ന് 15 പേരെ കാണാതായിരുന്നു.
അതേസമയം കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയതോടെ അനധികൃത ഖനി നിര്‍മ്മാണത്തിനിടെയാണ് അപകടമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ ഈ പ്രദേശത്ത് കല്‍ക്കരി ഖനിയില്ലെന്നും മറ്റ് ആവശ്യങ്ങള്‍ക്കായി മണ്ണ് എടുക്കുന്നതിനിടെയാണ് അപകടമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മേഘാലയയില്‍ കല്‍ക്കരി ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരിക്കുകയാണ്.






