ഇരിങ്ങാലക്കുട: 424 പവൻ സ്വർണാഭരണങ്ങളും
2.97 കോടി രൂപയും ഭാര്യക്ക് തിരിച്ചു നൽകാൻ കോടതി വിധി. പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽ നിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി വിധിച്ചു.
ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ നൽകിയ പരാതിയിലാണ് ഇരിങ്ങാലക്കുട കുടുംബകോടതിയുടെ വിധി. ഭർത്താവ് വിദ്യാഭ്യാസച്ചെലവിനും വീട് വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടിൽനിന്നു കൈപ്പറ്റിയ സംഖ്യ അടക്കം 2,97,85,000 രൂപയാണ് കോടതി വിധിച്ചത്.
2012 മേയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

Comments