
മുംബൈ: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഔദ്യോഗിക രഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്ന് നിയമോപദേശം തേടുകയാണ് മഹാരാഷ്ട്ര സർക്കാർ.
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബിന് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റാണ് പുറത്തു വന്നത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയയതിനാൽ ഈ വിവരം എങ്ങനെ പുറത്തായി എന്നതിൽ കേന്ദ്രം നിർബന്ധമായും ഉത്തരം നൽകണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
അർണാബിനെതിരെ 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാനകുമോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുകയാണ്.






