യേര്‍വാഡ: വിനോദ സഞ്ചാരത്തിനായി ജനുവരി 26ന് ജയില്‍ ടൂറിസത്തിന് തുടക്കമിടാനൊരുങ്ങി മഹരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പൂനെയിലെ യേര്‍വാഡ ജയിലിലാണ് പദ്ധതി ആരംഭിക്കുന്നത്. യേര്‍വാഡ ജയിലില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് കഴിഞ്ഞിട്ടുള്ളത്. എല്ലാവര്ക്കും ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും മനസ്സിലാക്കാനും അടുത്തറിയാനുമുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
പദ്ധതിയുടെ ഭഗമായി ചില പ്രത്യേക കോംപ്ലക്സുകളും തിരഞ്ഞെടുത്തിട്ടുള്ളതായി സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിശദമാക്കി. മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും ചരിത്രത്തില്‍ ഇടംനേടിയ ജയിലാണ് പൂനെ യേര്‍വാഡ ജയില്‍. ഇതുകൂടാതെ നാസിക്, നാഗ്പൂര്‍ ജയിലുകളും ടൂറിസത്തിന് അവസരമൊരുക്കും. 2019 ല്‍ സമാനമായ പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലും ആവിഷ്കരിച്ചിരുന്നു. എന്നാല്‍ പദ്ധതി ആരംഭിച്ചിട്ടില്ല.
भारताच्या स्वातंत्र्य इतिहासात कारागृहांचे विशेष महत्व आहे. या कारागृहात स्वातंत्र्य संग्रामातील थोर नेते महात्मा गांधी, सरदार वल्लभभाई पटेल, पंडीत जवाहरलाल नेहरू, सरोजिनी नायडू यांच्यासह इतर नेते बंदिस्त होते. या कारागृहांचे ऐतिहासिक महत्व लक्षात घेता, येत्या (१/५) pic.twitter.com/cKOdtRRdUX
— ANIL DESHMUKH (@AnilDeshmukhNCP) January 23, 2021






