
ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയിലുണ്ടായ അക്രമങ്ങളെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. 'റിപ്പബ്ലിക് എന്നത് പോടു ജനങ്ങളാണ്. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്നമായി അവശേഷിക്കുന്നു. അത് പരിഹരിക്കേണ്ടതാണ്. പരിഹാരം വ്യക്തമാണ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക' യെച്ചൂരി പറഞ്ഞു.
ഏത് തരത്തിലുള്ള ഒരു ഉത്തരമല്ല അത് സ്വീകര്യമല്ലെന്നും അദേഹം വ്യക്തമാക്കി. ഈ സാഹചര്യം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതാണ്. അറുപതു ദിവസമായി കൊടുംതുപ്പില് അവര്‍ സമാധാനപരമായി സമരം ചെയ്തുവരികയാണ്. ഡല്‍ഹിയിലേക്ക് വരാന്‍ അവര്‍ക്ക് അനുവാദമില്ല നൂറിലധികം കര്‍ഷകര്‍ ഇതിനോടകം മരിച്ചുവെന്നും യെച്ചൂരി പറഞ്ഞു.
ഭിന്നാപ്രിയം ഉന്നയിക്കുന്നവരെയും അവകാശങ്ങള്‍ ചോദിക്കുന്നവരെയും ബിജെപിയും അവരുടെ ട്രോള്‍ ആര്‍മിയും ചേര്‍ന്ന് നിന്ദിക്കുകയാണ് ചെയ്യുന്നത്. മന്ത്രിമാര്‍ വരെ വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോടതിയില്‍ അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. കര്‍ഷകരെ ന്യായമായല്ല നേരിട്ടിട്ടുള്ളതെന്നും യെച്ചൂരി ട്വിറ്ററില്‍ വ്യക്തമാക്കി.







Comments