ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബ് ഉയര്‍ത്താന്‍ നേതൃത്വം നല്കിയ ദീപ് സിദ്ധു തങ്ങളുടെ സമരം അട്ടിമറിക്കാനായി നുഴഞ്ഞുകയറിയ ബിജെപിക്കാരനെന്ന് കര്‍ഷകര്‍. ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഗുര്‍ദാസ്പൂരിലെ ബിജെപി എംപിയായ സണ്ണി ഡിയോളിന്റെ അടുത്ത അനുയായിയാണ് ദീപ് സിദ്ധുവെന്നും കര്‍ഷകര്‍ ആരോപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ ചെങ്കോട്ടയില്‍ സിഖുമതവുമായി ബന്ധപ്പെട്ട പതാക നിഷാന്‍ സാഹിബ് ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ദീപ് സിദ്ധുവായിരുന്നു എന്നാണ് കര്‍ഷക സംഘടന ആരോപിക്കുന്നത്.
ട്രാക്ടര്‍ റാലി അക്രമത്തില്‍ കലാശിക്കുകയും വിവാദമാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്. 41 കര്‍ഷക സംഘടനകളുടെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം ഇവര്‍ മാധ്യമങ്ങളെ കാണും. സമരം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യവിരുദ്ധര്‍ സമരത്തിലേക്ക് നുഴഞ്ഞുകയറിയെന്നാണ് സംഘടനാ നേതാക്കളുടേയും അഭിപ്രായം. അതിനിടയില്‍ ട്രാക്ടര്‍ പരേഡ് ഗതി മാറിയതും അക്രമത്തിലേക്ക് നീണ്ടതും എങ്ങിനെയാണെന്ന് കൃത്യമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണമാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്താണ് സംഭവിച്ചതെന്നും കര്‍ഷകരെ പ്രകോപിതരാക്കിയത് ആരാണെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു സ്വതന്ത്രസമിതി അന്വേഷിക്കണമെന്നാണ് ഇവരുടെ ഹര്‍ജിയിലെ ആവശ്യം. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നാണ് പോലീസ് പറയുന്നത്. എട്ടു ബസും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. പൊതു സേവകര്‍ക്ക് നേരെ സായുധാക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 22 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Comments