
ലക്നൗ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് യുപിയില്‍ നിന്നുള്ള ബിജെപി എംഎല് രാജിവെച്ചു. മീരാപുരില് നിന്നുള്ള എംഎല്‍എ അവ്താര്‍ സിങ് ബദാന ആണ് രാജി പ്രഖ്യാപിച്ചത്.
കാര്‍ഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും രാജിവെയ്ക്കുന്നതായി അദേഹം അറിയിച്ചു.
അവ്താര്‍ സിങ് ബദാന ഫരീദബാദ്, മീറത്ത് മണ്ഡലങ്ങളില്‍ നിന്നുള്ള മുന്‍ എംപിയുമായിരുന്നു. യുപിയില്‍ വിവിധയിടങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അദേഹം നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു.






