പാലക്കാട്: അസുഖബാധിതനായി സുഹൃത്തിനെ കാണാന്‍ പോയി തിരികെ ഇറങ്ങിയ യുവാവിന് നേരെ സഹോദരന്‍ ആസിഡ് ആക്രമണം. മുതുകിലും കഴുത്തിലുമാണ് യുവാവിന് നേരെ ഗുരുതരമായ പരിക്കേറ്റത്. മാത്തൂര്‍ കരിയങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കല്‍ വീട്ടില്‍ സതീഷ് കുമാറാണ് ആക്രമണത്തില്‍ പരിക്കേറ്റത് . ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സതീഷ് കുമാറും പ്രതിയുടെ സഹോദരൻ രതീഷും അടുത്ത സുഹൃത്തുക്കളാണ്. വീട്ടില്‍ അസുഖബാധിതനായി കഴിയുകയാണ് പ്രതിയുടെ സഹോദരന്‍. ഇയാളെ കാണാന്‍ വേണ്ടിയാണ് സതീഷ് വീട്ടിലെത്തിയത്. കണ്ട് തിരികെ മടങ്ങുന്നതിനിടെ രമേശ് സതീഷിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ രമേശ് ഇവിടെ നിന്നും കടന്നുകളഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയാണ് പ്രതിയെ കോയമ്പത്തൂരില്‍ നിന്നും കോട്ടായി ലീസ് പിടികൂടിയത്.
മാത്തൂരില്‍ വേരാഗ്യത്തെത്തുടർന്ന് ആസിഡ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. രതീഷിന് എല്ലാ സഹായങ്ങളും ചെയ്യുന്നത് സതീഷാണ്. ഇവരുടെ വീട്ടിലുണ്ടായ പ്രശ്നത്തിൽ സതീഷ് ഇടപെടുകയും പിന്നീട് പ്രതിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്താലാണ് ആക്രമണത്തിന് മുതിർന്നത്. റബ്ബർ കൃഷി നടത്തുന്ന രമേശ് അവിടെ ഉപയോഗിക്കുന്ന ആസിഡാണ് സതീഷിന്റെ ദേഹത്ത് ഒഴിച്ചത്.






