
ന്യൂഡൽഹി : കർഷക സമരത്തിനിടെ മരിച്ച നവനീത് സിംഗ്, ഓസ്ട്രേലിയയിൽ നിന്ന് തിരികെ എത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രം. ഉന്നതവിദ്യാഭ്യാസത്തിനായാണ് നവനീത് ഓസ്ട്രേലിയയിലേക്ക് പോയത്.
ഉത്തർപ്രദേശിലെ രാംപുർ സ്വദേശിയാണ് നവരീത് സിംഗ്. അടുത്തിടെ ഓസ്ട്രേലിയയിൽ വെച്ചായിരുന്നു നവനീതിന്റെ വിവാഹം.
പൊലീസ് വെടിവെയ്പിലാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിനു ആധാരമായ സി സി ടി വി ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടു.
ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കര്‍ഷക സമരത്തിൽ പങ്കെടുത്തതെന്നാണ് വിവരം. കൊല്ലപ്പെട്ട നവനീതിനെയും പ്രതിചേര്‍ത്താണ് ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്.






