
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിലെ ജയിൽ മോചനത്തിന് പിന്നാലെ വി കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചെന്നൈ കോടനാട് കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇഡി ചെന്നൈ ഓഫീസ് ശശികലയ്ക്ക് നോട്ടീസ് അയച്ചത്.
ഫെബ്രുവരിയിൽ ചോദ്യം ചെയ്യലിനായി ഹാജരാവണം എന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. രണ്ടായിരം കോടിയുടെ വസ്തുക്കളിലാണ് വിശദീകരണം തേടിയിരിക്കുന്നത്
നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി ഇന്നലെയാണ് ശശികല ജയിൽ മോചിതയായത്. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ ശശികല. ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം.






