ന്യൂഡല്‍ഹി: ചെനയും ഇന്ത്യയും സമാന്തരമായി വളര്‍ന്നുവെന്നും ചൈന ഇന്ത്യയുടെ പ്രധാന വ്യവസായിക പങ്കാളിയായെന്നും 13ാമത് അഖിലേന്ത്യ ചൈനീസ് പഠന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയയശങ്കര്. കിഴക്കന്‍ ലഡാക്കിലെ സംഭവങ്ങള്‍ ബന്ധത്തെ മോശമായി ബാധിച്ചു. യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ കാര്യത്തില്‍ ചൈനയുമായി ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു. ചാന സൈനിക വിന്യാസം കുറയ്ക്കാനുള്ള ഉപാധി പാലിക്കുന്നില്ലെന്നു മാത്രമല്ല അതിര്‍ത്തിയിലെ സമധാനം തകര്‍ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു എന്നും അദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഫലപ്രദമായിരുന്നെന്നും അതിര്‍ത്തിയില്‍ നിന്ന് സേന പിന്മാറ്റത്തില് ഇന്ത്യ-ചൈന ധാരയായെന്നും കരസേന രണ്ടുദിവസം മുന്‍പ് അറിയിച്ചിരുന്നു.
ഈ മാസം 24ാം തീയതി ആയിരുന്നു ഒന്‍പതാം വട്ട സൈനിക ചര്‍ച്ച നടന്നത്. 24ന് രാവിലെ പത്തുമണി മുതല്‍ 25ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച നടന്നത്. ഇതിന്റെ വിശദാംശങ്ങളാണ് കരസേന കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട് എന്നാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. സമ്പൂര്‍ണ പിന്മാറ്റം ആയിരിക്കില്ലെന്നും അതിര്‍ത്തിയില്‍ മുന്‍നിര സംഘങ്ങളായിരിക്കും പിന്മാറുന്നത്. സമ്പൂര്‍ണ പിന്മാറ്റത്തിന് മുന്‍പ് ഒരു വട്ടം കൂടി കമാന്‍ഡര്‍ തലചര്‍ച്ച ഉണ്ടാകുമെന്ന് കരസേന അറിയിച്ചിരുന്നു.






