ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം ബഹിഷ്കരിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. 17 പ്രതിക്ഷ പാര്‍ട്ടികളാണ് പ്രസംഗം ബഹിഷ്കരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു. പപുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാസ്സാക്കിയതില്‍ പ്രതിഷേധച്ചാണ് രാഷ്ട്ര പതിയുടെ പ്രസംഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നത്.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നാളെയാണ് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ്, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ്, കേരള കോണ്‍ഗ്രസ്(എം) എന്നീ പാര്‍ട്ടികളാണ് രാഷ്ട്ര പടിയുടെ പ്രസംഗം ബഹിഷ്കരിക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എഎപി പ്രസംഗം ബഹിഷ്കരിക്കുന്ന സഞ്ജയ് സിങ് എംപിയാണ് കാര്യം അറിയിച്ചത്.






