
ഇരിക്കൂര്‍: നാലു പതിറ്റാണ്ടോളം നീണ്ട കാലം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച ശേഷം ഒടുവില്‍ ഇരിക്കൂറിനോട് കെ.സി. ജോസഫ് വിടപറയുന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിനെ പ്രതിനിധീകരിക്കാനില്ലെന്ന നിലപാടിലാണ് കെ.സി. ജോസഫ്. 39 വര്‍ഷം നീണ്ട ജനസേവനത്തിന് ശേഷം കണ്ണൂര്‍ ജില്ല വിടുമ്പോള്‍ ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധീകരിച്ച കോണ്‍ഗ്രസുകാരില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ രണ്ടാമനായാണ് കെ.സി.ജോസഫ് ഇരിക്കൂറിനോട് ബൈ പറയുന്നത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ജനിച്ച കെ.സി.ജോസഫ് 1982 ല്‍ ആദ്യമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ചത് മുതല്‍ മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിലൊന്നും കെ.സി.ജോസഫിനെ എതിരാളികള്‍ക്ക് കീഴടക്കാന്‍ ജനം സമ്മതിച്ചിട്ടില്ല. ഏഴു പ്രാവശ്യമാണ് ഇതേ മണ്ഡലത്തെ കെ.സി. ജോസഫ് പ്രതിനിധീകരിച്ചത്. ജനതാദളിലെ എസ്.കെ. മാധവനെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തിയ കെ.സി. ജോസഫ് കഴിഞ്ഞ തവണ സിപിഐയിലെ കെ.ടി. ജോസഫിനെ 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. ഇത്തവണ ഇരിക്കൂറില്‍ നിന്നും മത്സരിക്കാനില്ലെന്ന നിലപാട് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായിട്ടാണ് വിവരം.
അതേസമയം ഇദ്ദേഹത്തെ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. അതേസമയം ഇരിക്കൂറില്‍ കെ.സി. ജോസഫിന്റെ പകരക്കാരനായി ആര് മത്സരിക്കാനെത്തും എന്നതാണ് കോണ്‍ഗ്രസില്‍ ഉയരുന്ന ചോദ്യം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ച നടക്കുന്നേയുള്ളെന്നുമാണ് കെ.സി. ജോസഫ് പറയുന്നത്.
എട്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇനി വരാന്‍ പോകുന്നത് ഒമ്പതാമത്തെ തിരഞ്ഞെടുപ്പാണ്. പുതു തലമുറയില്‍ പെട്ടവര്‍ക്ക് അവസരം കിട്ടുന്നതിനായി ഇത്തവണ മത്സരിക്കാനില്ലെന്നും വിവരം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരേ മണ്ഡലത്തില്‍ നിന്നും ഇത്രയും കാലം വിജയിക്കാനായത് ജനങ്ങള്‍ യുഡിഎഫിനോടും കോണ്‍ഗ്രസിനോടും കാട്ടിയ സ്നേഹം കൊണ്ടാണെന്നും ഇരിക്കൂറിലെ ജനങ്ങളോട് നന്ദി പറയുന്നതായിട്ടും അദ്ദേഹം പ്രതികരിച്ചു.






