
ബെംഗളുരു: അണ്ണാഡിഎംകെ നേതാവും മുന്‍ മമുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ. ശശികല നാളെ ആശുപത്രി വിടും. ബെംഗളുരു വിക്ടോറിയ ആശുപത്രിയില്‍ 10 ദിവസമായി ചികിത്സയില്‍ കഴിയുന്ന ശശികലയെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
പനിയും ശ്വാസതടസ്സത്തേയും തുടര്‍ന്നാണ് ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മുന്ന് ദിവസമായി കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുു.
ആശുപത്രി വിട്ടാല്‍ ഏതാനും ദിവസം കൂടെ ഹോം ക്വാറന്റൈില്‍ കഴിയണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ശശികല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്.






