
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായി ലഭ്യമാക്കിയിരുന്ന ആന്റിജന്‍ കിറ്റുകള്‍ തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. കിറ്റുകുടെ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് നടപടി. പരിശോധനാ കിറ്റുകള്‍ക്ക് വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണോ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്.
പരിശോധനാ സാമ്പിളികളില്‍ 30 ശതമാനത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് ആന്റിജന്‍ കിറ്റുകള്‍ തിരികെ എടുക്കാന്‍ തീരുമാനിക്കുന്നത്. പി.സി.ആര്. പരിശോധനയുടെ എണ്ണം കൂട്ടാനും ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വര്ദ്ധിര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നിലധികം സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂള്‍ഡ് പി.സി.ആര്. തുടങ്ങാനും നിര്‍ദ്ധേശമുണ്ട്.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്തെ പ്രതിദിന കൊവിഡ് ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും മരണനിരക്ക് കുറക്കാന്‍ സാധിച്ചു എന്ന മറുപടിയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ചത്. കൊവിഡ് പ്രതിരോധത്തില്ലോകശ്രദ്ധ ആകര്‍ഷിച്ച മികച്ച മാതൃക മുന്നോട്ടുവെച്ച കേരളം ജാഗ്രത കൈവിട്ടെന്നതിന്റെ ഉദാഹരണമാണ് നിലവിലെ സ്ഥിതിഗതികള്‍.






