
ബെംഗളുരു: അണ്ണാഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ. ശശികല ആശുപത്രി വിട്ടു. കോവിഡ് ചികിത്സയ്ക്ക് ശേഷം ബെംഗളുരു വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഞായറാഴ്ച 12 മണിയോടെയാണ് പുറത്തുവന്നത്. അമ്മാ മുന്നേറ്റ കഴകം നേതാവും എംഎല്‍എയുമായ ടിടിവി ദികനകരന്, മുന്‍മന്ത്രി പളനിയപ്പന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പനിയും ശ്വാസതടസ്സത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിനനാലെയാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ച കൂടെ സമ്പര്‍ക്ക വിലക്കില്‍ തന്നെ തുടരണം എന്നാണ് നിര്‍ദേശം.
തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ തങ്ങുന്ന ശശികല ഈ ആഴ്ച അവസാനം തമിഴ്നാട്ടിലേക്ക് പോകും എന്നാണ് സൂചനകള്‍. ശശികലയെ വേ്രവല്ക്കാന് നൂറുകണക്കിന് അനുയായികളാണ് ആശുപത്രി പരിസരത്ത് എത്തിയത്.






