
ന്യൂഡല്‍ഹി: പുതിയ കേന്ദ്ര ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. നേരത്തേ 49 ശതമാനമായിരുന്ന വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എല്‍ഐസി ഓഹരി വിറ്റഴിക്കല്‍ അടുത്ത സാമ്പത്തീകവര്‍ഷം പൂര്‍ത്തിയാക്കും. 1.75 ലക്ഷം കോടി വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
1.97 കോടിരൂപ പിഎല്‍ഐ സ്കീമിനു നല്‍കും. തന്ത്രപ്രധാനമല്ലാത്ത എല്ല കമ്പനികളും സ്വകാര്യവല്‍ക്കരിക്കും. രാജ്യത്തെ തുറമുഖങ്ങളില്‍ പൊതു സ്വകാര്യ നിക്ഷേപം കൊണ്ടുവരും. ഉജ്വല യോജന പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും.
കിട്ടാക്കടം അടക്കം പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് 20,000 കോടിയും പ്രഖ്യാപിച്ചു. സോളാര്‍ എനര്‍ജി കോര്പ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം. ജമ്മു കശ്മീരിന് വാതക പൈപ്പ് ലൈന്‍ പദ്ധതി യും പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ് ജില്ലകളില്‍ കൂടി പാചക വാതക വിതരണമ പദ്ധതിയും പ്രഖ്യാപിച്ചു.






