
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയില്‍ കൊച്ചി തുറമുഖ വികസനത്തിനും പ്രഖ്യാപനം. രാജ്യത്തെ കൊച്ചി ഉള്‍പ്പെടെയുള്ള പ്രമുഖ തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നാണ് പ്രഖ്യാപനം. കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങള്‍ക്ക് ഇതിന്റെ ഗുണം കിട്ടും.
കൊച്ചിയിലെ മൽസ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും. രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും കൂടുതല്‍ കപ്പലുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടപടിയെടുക്കും. നേരത്തേ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊച്ചി തുറമുഖ വികസനത്തിന്റെ കാര്യത്തിലും പ്രഖ്യാപനം വന്നിരിക്കുന്നത്. ദേശീയ പാതാ വികസനത്തിനും കേരളത്തിന് വന്‍ തുക ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
റെയില്‍വേയ്ക്ക് 1.10 കോടി രൂപ വികസനപദ്ധതികള്‍ക്കും.1.7 ലക്ഷം കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ചു. റെയില്‍വേയ്ക്ക് 1.10 കോടി രൂപ വികസനപദ്ധതികള്‍ക്കും.1.7 ലക്ഷം കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ചു.






