
ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ വിദ്യാഭ്യാസമേഖല ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങള്‍. രാജ്യത്ത് നൂറ് സൈനിക സ്കൂളുകള്‍ സ്ഥാപിക്കുമെന്നും ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാലയും ബജറ്റില്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും സൈനിക സ്കൂളുകള്‍ രാജ്യത്ത് സ്ഥാപിക്കുക. 750 പുതിയ മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15,000 സ്കൂളുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്.
ഏകലവ്യ സ്കൂളുകൾക്ക് 40 കോടിയും സമുദ്ര ഗവേഷണ പദ്ധതിക്ക് നാലായിരം കോടിയും വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ പദ്ധതികള്‍. ലഡാക്കിലെ ലെയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കും. ഗവേഷണ, വികസന മേഖലയ്ക്ക് 50,000 കോടി രൂപ വകയിരുത്തി.






