
കൊല്ലം: കൊല്ലത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ ഇറക്കാനുള്ള ആലോചനയുമായി സിപിഐ.ചാത്തന്നൂരില്‍ പന്ന്യനെ ഇറക്കണമെന്ന ജില്ലാ കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശത്തോട് പന്ന്യനും സംസ്ഥാന നേതൃത്വവും മനസ് തുറന്നിട്ടില്ല.
ചാത്തന്നൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച ജി എസ് ജയലാലിന് ഇക്കുറി അവസരം നല്‍കില്ലെന്ന സൂചനയാണ് സിപിഐ ജില്ലാ നേതൃത്വം നല്‍കുന്നത്.
തിരുവനന്തപുരത്ത് നിന്ന് എംപി ആയ ശേഷം പന്ന്യന്‍ രവീന്ദ്രന് പാര്‍ലമെന്ററി രംഗത്തേക്ക് അവസരങ്ങളൊന്നും കിട്ടിയിട്ടില്ല. വടക്കന്‍ പറവൂരില്‍ 2011ല്‍ മല്‍സരിച്ചെങ്കിലും ജയിക്കാനും കഴിഞ്ഞില്ല. മുല്ലക്കരയും, കെ രാജുവും ഉള്‍പ്പടെ കൊല്ലത്തെ മുതിര്‍ന്ന നേതാക്കളാരും ഇക്കുറി മല്‍സരിക്കാത്ത സാഹചര്യത്തിലാണ് പന്ന്യനെ കൊല്ലത്തിറക്കുന്നതിനെ കുറിച്ചുളള ആലോചന സിപിഐ തുടങ്ങിയത്.






