
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന നിലപാടുമായി സി.പി.എം. ഐശ്വര്യ കേരള യാത്രക്കിടെ യു.ഡി.എഫ്. ഇടതുമുന്നണിക്കെതിരെ ശബരിമല സ്തീപ്രവേശനം വീണ്ടും പ്രചരണ വിഷയമാക്കിയതോടെയാണ് സി.പി.എം. നിലപാട് കടുപ്പിക്കുന്നത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെ, യു.ഡി.എഫ്. തന്ത്രത്തില്‍ വീഴേണ്ടെന്നും സി.പി.എം.
എന്നാല്‍ മുസ്ലീം ലീഗിനെതാരായ വിമര്‍ശനം തുടരാനാണ് തീരുമാനം. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിയസ്ഥാനത്തിലാണ് ലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ഇത് മുസ്ലീം ജനവിഭാഗത്തിനെതിരല്ലെന്നും ലി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനു പിന്നാലെ വന്ന 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിനു പിന്നില്‍. എ.എം. ആരിഫ് ഒഴികെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കേറ്റ പരാജയം ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ ഇടപെടലിനോടുള്ള പൊതുജന വികാരമായാണ് വിലയിരുത്തുന്നത്.






