
ദില്ലി: ലക്ഷക്കണക്കിന് പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണം. ഇന്ത്യ ടുഡേ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ചു ആളുകളുടെ ടെലിഫോൺ നമ്പറുകൾ ഉൾപ്പെടെ
വെബില്‍ വില്‍പ്പനയ്ക്കെത്തിയെന്നാണ് അറിയുന്നത്.
25 ദശലക്ഷത്തിലധികം എയര്‍ടെല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കർമാർ ചോർത്തിയെന്നാണ് വിവരം. ഇന്ത്യയിലെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കളുടെയും വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡാറ്റ വില്ക്കാന് ആഗ്രഹിക്കുന്നുവെന്നുംഹാക്കർമാർ അവകാശപ്പെടുന്നതായി ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജഹരാരി വെളിപ്പെടുത്തുന്നു.
എയര്‍ടെല്‍ ഡാറ്റ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പായ റെഡ് റാബിറ്റ് ടീമിന്റേതും എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സുരക്ഷാ ടീം തമ്മിലുള്ള ചാറ്റ് കാണിക്കുന്ന കോണ്‍സെപ്റ്റ് വീഡിയോയും ഇപ്പോള്‍ പുറത്തായിട്ടുണ്ട്.
അതെ സമയം, എയര്‍ടെല്ലിന്റെ സിസ്റ്റങ്ങളില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ഡാറ്റ ചോര്‍ന്നതായിരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. പകരം, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ചില ടെലികോം ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കുന്ന മറ്റ് സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്നാവാം ഹാക്കര്‍മാര്‍ ഇത് സ്വന്തമാക്കിയതെന്നാണ് സൂചന.






