ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യാത്രകള്‍ ഇന്ത്യയിലും വിദേശത്തുമായി ; 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 1700 കാഴ്ചപരിമിതര്‍

Authored by Web Desk | Last updated: 10 Apr 2026, 12:37 PM | 2 min read

Print
Travels Across India and Abroad: 1700 Visually Impaired Individuals Visit 16 Tourist Destinations
കാഴ്ചകളാണോ നമ്മുടെ കാഴ്ചപ്പാടകളാണോ മാറേണ്ടത്? കാഴ്ചപരിമിതര്‍ക്ക് യാത്രകള്‍ ചെയ്യാനാകുമോ? തീര്‍ച്ചയായും കാഴ്ചപ്പാട് തന്നെയാണ് മാറേണ്ടത്. കാഴ്ച പരിമിതര്‍ക്കും യാത്ര ചെയ്യാനാകും. അതും വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ. അമിത് ജെയിനിന്റെ 'റൈസിംഗ് സ്റ്റാര്‍ ഖില്‍തേ ചെഹ്രെ' എന്ന സംഘടന ഭിന്നശേഷി സൗഹൃദ യാത്രകളെ ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുകയാണ്. ഇന്ത്യയിലെ 1700 കാഴ്ച പരിമിതരുമായി സംഘടന ഇന്ത്യയിലും വിദേശത്തുമായി ഇതുവരെ സന്ദര്‍ശിച്ചത് 16 വിദേശ സഞ്ചാരകേന്ദ്രങ്ങളാണ് പറഞ്ഞാല്‍ വിശ്വസിക്കുമോ?


ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി അമിത് ജെയിന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. 2019-ല്‍ മകളോടൊപ്പം നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് അദ്ദേഹം കുറച്ച് കാഴ്ചപരിമിതരെ പരിചയപ്പെടുന്നത്. ലോകം ചുറ്റിക്കാണാന്‍ തങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും എന്നാല്‍ സമൂഹത്തിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും പരിമിതികള്‍ തങ്ങളെ തടയുന്നുവെന്നും അവര്‍ പറഞ്ഞപ്പോള്‍ അമിത് ജെയിനിന്റെ ചിന്തകള്‍ മാറി.


'യാത്ര എന്നത് ചിലര്‍ക്ക് സ്വാതന്ത്ര്യമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് എന്തുകൊണ്ട് ഒരു പരിമിതിയാകുന്നു?' ജെയിന്‍ ആലോചിച്ചു. ആ വര്‍ഷം തന്നെ ഉത്തരാഖണ്ഡിലെ പംഗോട്ടിലേക്ക് അദ്ദേഹം സ്വന്തം ചിലവില്‍ ഒരു യാത്ര സംഘടിപ്പിച്ചു. ഇതിന് പിന്നില്‍ എന്‍ജിഒകളോ സ്‌പോണ്‍സര്‍ഷിപ്പോ ഉണ്ടായിരുന്നില്ല. പിന്നീട് 2019-ല്‍ തന്നെ സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. 2019 മുതല്‍ ദുബായ്, ഋഷികേശ്, ജിം കോര്‍ബറ്റ്, അയോധ്യ, ഗോവ, മസ്സൂറി, ജയ്പൂര്‍ എന്നിങ്ങനെ 16 ഇടങ്ങളിലേക്ക് 1,700-ലധികം കാഴ്ചപരിമിതരെ എത്തിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. 2026 ഫെബ്രുവരിയില്‍ നടത്തിയ തായ്ലന്‍ഡ് യാത്ര ഈ സംഘടനയുടെ വലിയൊരു നാഴികക്കല്ലാണ്.


2026-ല്‍ അഞ്ച് അന്താരാഷ്ട്ര യാത്രകളും പത്ത് ദേശീയ യാത്രകളും നടത്താനാണ് ഇവരുടെ ലക്ഷ്യം. താഷ്‌കന്റ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കായുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. കൂടാതെ 'ഇന്ത്യ ബ്ലൈന്‍ഡ് ഫെസ്റ്റ്' എന്ന പേരില്‍ കാഴ്ചപരിമിതരായ പ്രൊഫഷണലുകളെയും കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടിയും ഇവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും കാഴ്ചപരിമിതരെ യാത്രകളില്‍ നിന്ന് അകറ്റാറുണ്ട്. ഇത് പരിഹരിക്കാന്‍ വളരെ കുറഞ്ഞ നിരക്കിലാണ് യാത്രകള്‍ ഒരുക്കുന്നത്. ഇന്ത്യയ്ക്കകത്തുള്ള യാത്രകള്‍ക്ക് 500 രൂപ മുതല്‍ 700 രൂപ വരെ മാത്രമാണ് ഫീസായി ഈടാക്കുന്നത്. അന്താരാഷ്ട്ര യാത്രകള്‍ക്ക് ചിലവിന്റെ 60 ശതമാനം യാത്രക്കാരും ബാക്കി 40 ശതമാനം സംഘടനയും വഹിക്കുന്നു. ഫെബ്രുവരിയിലെ തായ്ലന്‍ഡ് യാത്രയ്ക്ക് വെറും 24,000 രൂപയായിരുന്നു ചിലവ്. വോളന്റിയര്‍മാരെ സംഘടന സഹായികളായിട്ടല്ല സഹയാത്രികരായാണ് ഉപയോഗിക്കുന്നത്. ഗൈഡുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നനിലയില്‍ യാത്രക്കാര്‍ക്കൊപ്പം ഉണ്ടാകും.


നാലു യാത്രക്കാര്‍ക്ക് ഒരു വോളന്റിയര്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം. തിരക്കുള്ള സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒരാള്‍ എന്ന നിലയിലേക്ക് മാറ്റും. കാഴ്ചകള്‍ വിവരിച്ചു കൊടുക്കുന്നതിനൊപ്പം അവിടുത്തെ അന്തരീക്ഷവും ശബ്ദങ്ങളും ആസ്വദിക്കാന്‍ വോളന്റിയര്‍മാര്‍ ഇവരെ സഹായിക്കുന്നു. ഹോട്ടലുകളില്‍ താല്‍ക്കാലികമായി ബ്രെയ്ലി സ്റ്റിക്കറുകള്‍ പതിപ്പിച്ചും, ലിഫ്റ്റിന് അടുത്തുള്ള റൂമുകള്‍ തിരഞ്ഞെടുത്തും ഇവര്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. വോളന്റിയര്‍ ആകാന്‍ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യാത്രയ്ക്ക് മുന്‍പ് പ്രത്യേക പരിശീലനം നല്‍കുന്നതാണ്.


Tags

  • travel
  • blinds

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുവനടിക്കെതിരേ ലൈംഗികാതിക്രമം : സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം ; ഉപാധികളോടെ ജാമ്യം നല്‍കി

യുവനടിക്കെതിരേ ലൈംഗികാതിക്രമം : സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം ; ഉപാധികളോടെ ജാമ്യം നല്‍കി

മരുന്നുകൾ കൃത്യമായ എണ്ണത്തിലും അളവിലും നൽകാൻ കേന്ദ്ര നിയമം വരുന്നു; എതിർപ്പുമായി കെമിസ്റ്റ് സംഘടനകൾ

മരുന്നുകൾ കൃത്യമായ എണ്ണത്തിലും അളവിലും നൽകാൻ കേന്ദ്ര നിയമം വരുന്നു; എതിർപ്പുമായി കെമിസ്റ്റ് സംഘടനകൾ

കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന വിഫലമായി ; ചിക്കമംഗലൂരില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന വിഫലമായി ; ചിക്കമംഗലൂരില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ആന്ധ്രയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമം; കാൽവഴുതി വെള്ളത്തിൽ വീണ 3 പെൺകുട്ടികൾ മരിച്ചു

ആന്ധ്രയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമം; കാൽവഴുതി വെള്ളത്തിൽ വീണ 3 പെൺകുട്ടികൾ മരിച്ചു

'ക്ഷേത്രങ്ങളില്‍ എല്ലാവരെയും പ്രവേശിപ്പിക്കണം, ഞങ്ങളുടെ ആളുകള്‍ മാത്രം മതിയെന്ന നിലപാട് നല്ലതിനല്ല'

'ക്ഷേത്രങ്ങളില്‍ എല്ലാവരെയും പ്രവേശിപ്പിക്കണം, ഞങ്ങളുടെ ആളുകള്‍ മാത്രം മതിയെന്ന നിലപാട് നല്ലതിനല്ല'

യുഎസ്-ഇറാന്‍ ചര്‍ച്ച നാളെ ; ഇസ്രയേല്‍ കാന്‍സറെന്ന് പാകിസ്താന്‍; മധ്യസ്ഥതയ്ക്ക് യോഗ്യതയില്ലെന്ന് നെതന്യാഹു

യുഎസ്-ഇറാന്‍ ചര്‍ച്ച നാളെ ; ഇസ്രയേല്‍ കാന്‍സറെന്ന് പാകിസ്താന്‍; മധ്യസ്ഥതയ്ക്ക് യോഗ്യതയില്ലെന്ന് നെതന്യാഹു