ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമത്തില്‍ പഞ്ചാബി നടന് ദീപ് സിദ്ധുവിന് ഒരു ലക്ഷം സമ്മാനം പ്രഖ്യാപിച്ച ഡല്‍ഹി പോലീസ്. നടനെ പിടിച്ചു കൊടുക്കുകയോ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതില്‍ സിദ്ധുവിനെതിരേ ഡല്‍ഹി പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇയാള്‍ ഒളിവിലാണ്.
പുതിയ കര്‍ഷക നിയമത്തിനെതിരേ സമരം നടത്തുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍റാലി അക്രമാസക്തമാകുകയും ചെങ്കോട്ടയില്‍ സിഖ് മതവുമായി ബന്ധപ്പെട്ട കൊടി ഉയര്‍ത്തുകയും ചെയ്തതിന് പിന്നില്‍ ദീപ് സിദ്ധുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയ നീക്കങ്ങള്‍ ഇതുവരെ വിജയം കാണുകയും ചെയ്തിട്ടില്ല.
ദീപ് സിദ്ധുവിനൊപ്പം, ജുഗരാജ് സിംഗ്, ഗുര്‍ജോത് സിംഗ്, ഗുര്‍ജന്ത് സിംഗ് എന്നിവരെയും പോലീസ് തെരയുന്നുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുകയോ വിവരം നല്‍കുകയോ ചെയ്യുന്നവര്ഷ്ഷ് 50,000 വീതമാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പബഌക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട ഏതാനും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ കര്‍ഷകര്‍ തുടങ്ങിയ സമരം രണ്ടു മാസം പിന്നിട്ടിരിക്കുകയാണ്. സമരവേദിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദി സര്‍ക്കാര്‍ വേലികള്‍ കൊണ്ടു വളഞ്ഞിരിക്കുകയാണ്. ഇവിടേയ്ക്ക് കര്‍ഷകര്‍ എത്താതിരിക്കാന്‍ മാര്‍ഗ്ഗതടസ്സങ്ങളും സൃ്ഷടിച്ചിരിക്കുകയാണ്.
ഇതിനെരേ ദേശീയ നേതാക്കളും അന്തര്‍ദേശീയ രംഗത്തെ ബഹുമുഖ പ്രതിഭകളും രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടത്തുകയാണ്. ഒളിവിലാണെങ്കിലും അവിടെ ഇരുന്നു കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദീപ് സിദ്ധു ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ തള്ളിപ്പറഞ്ഞ സമരനേതാക്കള്‍ക്കെതിരേ രംഗത്ത് വന്നിരുന്നു.

Comments