
ന്യൂഡല്‍ഹി: കര്‍ഷകസമരം അന്താരാഷ്ട്ര ശ്രദ്ധയാകര്ഷിച്ചിരിക്കെ ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ച അന്താരാഷ്ട്ര സെലിബ്രിട്ടികളെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. 'സെന്‍സേഷനലിസ്റ്റ്' എന്ന് പ്രതികരണങ്ങളെ വിശേഷിപ്പിച്ച മന്ത്രാലയം പ്രമുഖ ഗായിക റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തുംഗ്ബര്ഗും കര്‍ഷക സമരത്തെ അപലപിച്ച് സംസാരിച്ചതിനെ 'ദൗര്‍ഭാഗ്യകരം' എന്നും വിശേഷിപ്പിച്ചു.
ഇന്ത്യയിലെ ഒരു ചെറിയ വിഭാഗം കര്‍ഷകര്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സംഭ്രമജനകമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ഹാഷ്ടാഗുകളും കമന്റുകളും ഉണ്ടാക്കുന്നതിനെതിരേ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഡല്‍ഹി സമരത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധയെ കൊണ്ടുവരുന്ന രീതിയില്‍ സമരത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച റിഹാനയുടേയും തുംഗ്ബര്ഗിന്റെയും ട്വീറ്റുകള്‍ പ്രതി്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രസ്താവന വന്നത്. നേരത്തേ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരീസിന്റെ അനന്തിരവള്‍ മീനാ ഹാരീസും മൂന് നീലച്ചിത്ര നടിയും അന്താരാഷ്ട്ര തലത്തില്‍ അനേകം ആരാധകരുമുള്ള മിയാ ഖലീഫയും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗൂഡ താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ അവരുടെ അജണ്ഡകള്‍ സമരത്തിലൂടെ നടത്താന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തിന് ജനുവരി 26 ന് നടന്ന സമരങ്ങള്‍ തന്നെയാണ് സാക്ഷ്യമെന്ന് വിദേശകാര്യ മന്ത്രായ വക്താവ് പറഞ്ഞു.
കേന്ദ്രവും സര്‍ക്കാരും തമ്മില്‍ പ്രശ്നത്തിന്റെ മഞ്ഞുരുക്കാന്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 11 റൗണ്ട് ചര്‍ച്ചകള്‍ നടത്തുകയും 1.5 വര്‍ഷം വരെ നിയമം മരവിപ്പിക്കാമെന്ന നിര്‍ദേശം വരെ വെയ്ക്കുകയും ചെയ്തിട്ടും കര്‍ഷകര്‍ സമ്മതിച്ചില്ല. പോലീസില്‍ സേവനം ചെയ്യുന്ന നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും ശാരീരികമായി ആക്രമിക്കപ്പെട്ട സാഹചര്യം ഉണ്ടായെന്നും ചിലര്‍ക്ക് ഗുരുതരമായ രീതിയില്‍ കുത്തുകയും വെട്ടുകയും ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ പോസ്റ്റും കമന്റും ഇടുന്നതിന് മുമ്പായി കാര്യങ്ങളും വസ്തുതകളും പഠിക്കാന്‍ കൂടി തയ്യാറാകണമെന്നും കേന്ദ്രം പറയുന്നുണ്ട്.






