ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ് എന്നിവര്‍ക്കെതിരെ സംലിബ്രറ്റികളെ ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ പെരുമാറ്റം കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ഉണ്ടായ നാശം ഒരു ക്രിക്കറ്റ് താരത്തിന്റെയും ട്വീറ്റ് കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
കാര്‍ഷ്ക നിയമങ്ങള്‍ പിന്‍വലിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ശശി തരൂര്‍ പറഞ്ഞു. നമ്മള് എന്തുകൊണ്ട് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന തലക്കെട്ടോടെ കര്‍ഷക സമരം നടക്കുന്ന സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്ത്തയൊട് പോപ്പ് ഗായിക റിയാന ട്വിറ്ററില്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനു മറുപടിയുമായി ബോളിവുഡ് നടി കങ്കണ റനൗട്ട് രംഗത്തെത്തി.
റിയാന പങ്കുവച്ച ട്വീറ്റ് എറ്റെടുത്ത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ് കര്‍ഷകര്‍ക്ക് പിന്തുണം പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതോടെ അന്തരാഷ്ട്ര സമൂഹത്തില്‍ കര്‍ഷക സമരം ചര്‍ച്ചയായി. ഇതിനെ പ്രതിരോധിച്ച് കേന്ദ്ര മന്ത്രിമാരും ബോളിവുഡ് താരങ്ങളും കായിക താരങ്ങളും രംഗത്തെത്തി. പ്രക്ഷോഭം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ മനസ്സിലാക്കാതെ പ്രമുഖ വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദ പരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്തക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ബളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, അനുപം ഖേര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ രംഗത്തെത്തി. കേന്ദ്രമന്ത്രിമാരായ നിര്ഡമല സീതരാമന്, ഹര്‍ദീപ് സിങ് പുരി തുടങ്ങിയവരും വാര്‍ത്തക്കുറിപ്പ് പങ്കുവച്ചു. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നും സച്ചിന് തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.






