
കോട്ടയം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (പി.ആര്‍.ഡി) വകുപ്പിലെ അസിസ്‌റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എ.ഐ.ഒ) തസ്‌തികയിലേക്കു നടന്ന പി.എസ്.സി. എഴുത്തു പരീക്ഷയും തുടര്‍ നിയമന നടപടികളിലും നടന്നിരിക്കുന്നത് അടിമുടി തട്ടിപ്പെന്ന് ആരോപണം ശക്‌തം.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് 2025 ഏപ്രില്‍ 30 നാണ് വിവരണാത്മക എഴുത്തുപരീക്ഷ പി.എസ്.സി. നടത്തിയത്. ഒരു സര്‍ക്കാര്‍ പബ്ലിസിറ്റി ഓര്‍ഗനൈസേഷനിലോ സ്വകാര്യ സ്‌ഥാപനത്തിന്റെയോ പബ്ലിസിറ്റി വകുപ്പിലോ ഒരു ദിനപത്രത്തിന്റെയോ വാര്‍ത്താ ഏജന്‍സിയുടെയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ട് വര്‍ഷത്തെ പരിചയ സര്‍ട്ടിഫിക്കറ്റ് അഭികാമ്യമെന്ന് പി.എസ്.സി. വിജ്‌ഞാപനത്തില്‍ വ്യക്‌തമായി പറഞ്ഞിരുന്നു.
എന്നാല്‍ ഇഷ്‌ടക്കാരെ തിരുകി കയറ്റാന്‍ അര്‍ഹരായവരെ ഒഴിവക്കി അവശ്യമായ യോഗ്യതയില്ലാത്തരെ റാങ്ക് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തി എന്ന് ആരോപണമുണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ തസ്‌തികയുടെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ 15 റാങ്കുകളില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി. തസ്‌തികയ്‌ക്കു നിര്‍ദേശിക്കുന്ന യോഗ്യതയില്ല എന്ന് കണ്ടെത്തിയ അഡ്‌മിനിസ്‌ട്രേറ്റീവ് ൈട്രബ്യൂണല്‍ രണ്ട് മാസത്തേക്ക് ലിസ്‌റ്റ് മരവിപ്പിക്കുകയും, പിന്നീട് ഈ മരവിപ്പിക്കല്‍ കാലവധി കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു മാസത്തേക്കു കൂടി നീട്ടുകയും ചെയ്‌തു.
ഇതേ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗാര്‍ഥി അഡ്‌മിനിസ്‌ട്രേറ്റീവ് ൈട്രബ്യൂണലില്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. പി.ആര്‍.ഡിയില്‍ 'പ്രിസം' പാനലില്‍ താല്‍കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ആദ്യം 'കാഷ്വല്‍' ജീവനക്കാര്‍ എന്ന പേരില്‍ പ്രവൃത്തപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കി അവരെ നിയമിക്കാന്‍ പി.ആര്‍.ഡി. വഴിയൊരുക്കി. എന്നാല്‍ പി.എസ്.സിയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാകുമെന്ന് കണ്ട് പിന്നീട് ഇവര്‍ക്ക് 'ടെംപററി' ജീവനക്കാര്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പി.ആര്‍.ഡി. തന്നെ ഉത്തരവിട്ടു. ഇത് മുന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ക്ക് അവസരമൊരുക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റിയതെന്നു ആരോപണമുയര്‍ന്നിരുന്നു. രണ്ട് തരം സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമിരിക്കുന്ന ഉദ്യോഗാര്‍ഥികളുമുണ്ട്. ഈ തട്ടിപ്പുകള്‍ എങ്ങനെ ൈട്രബ്യൂണലിനു മുന്നില്‍ വിശദീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ പി.ആര്‍.ഡി. തലപ്പത്തുള്ളവര്‍.
കൂടാതെ എഴുത്തു പരീക്ഷയില്‍ നന്നായി ഉത്തരം എഴുതിയവര്‍ക്കു അര്‍ഹിച്ച മാര്‍ക്ക് ലഭിച്ചില്ലെന്ന ആരോപണവും ശക്‌തമാണ്. അഞ്ച് മാര്‍ക്കിന്റെ 20 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടായിരുന്നത്. വളരെ വ്യക്‌തമായി പോയിന്റുകള്‍ ചേര്‍ത്ത് പരീക്ഷ എഴുതിയവര്‍ക്കു കേവലം അര, 1, 2, എന്നിങ്ങനെയാണ് ഓരോ ചോദ്യങ്ങള്‍ക്കും മാര്‍ക്കാണ് ലഭിച്ചതെന്നും ആരോപണം ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുകന്നു. ഇവരെല്ലാം മികച്ച അക്കാദമിക്ക് യോഗ്യതകളുള്ളവരുമാണ്. ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്നവരുമാണ്. ഈ പരീക്ഷയുടെ ചോദ്യം തയാറാക്കല്‍, പരീക്ഷാ നടത്തിപ്പ്, അഭിമുഖം, റാങ്ക് പ്രസിദ്ധീകരിക്കല്‍ എന്നിവയിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്‌തമായ സാഹചര്യത്തില്‍ ഈ പരീക്ഷാ ഫലം റദ്ദാക്കി യോഗ്യതയുള്ളവര്‍ക്ക് മാത്രം പി.എസ്.സി. പുന:പരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു മുന്നില്‍ ഇതിനോടകം നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇത്രയും തട്ടിപ്പ് നടക്കുന്ന മറ്റൊരു പരീക്ഷ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.






