
കോട്ടയം: സ്‌കൂളുകളിലെ പകുതിയിലധികം അധ്യാപകരെ ഒന്നാം തീയതി മുതല്‍ സെന്‍സസ് ജോലിക്ക് നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്, എന്ത് പഠിപ്പിക്കണം എന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് കെ.പി.എസ്.എച്ച്.എ. (കേരള ൈപ്രവറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍) സംസ്‌ഥാന കമ്മിറ്റി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചില വിഭാഗത്തില്‍നിന്ന് ഏറെക്കുറെ മുഴുവന്‍ അധ്യാപകരെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ അധ്യാപനം ദുഷ്‌കരമാണ്. ഈ ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കുകയോ മറ്റെന്തെങ്കിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തെരുവുനായ നിയന്ത്രണത്തിന് പോലും അധ്യാപകരോട് നോഡല്‍ ഓഫീസര്‍മാരാകാന്‍ ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതല്‍ മനസിലാക്കിക്കൊണ്ട് അധ്യാപകരെ അക്കാദമികമല്ലാത്ത ജോലികളില്‍നിന്ന് ഒഴിവാക്കേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് വി.എം റെജിമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍ സുനില്‍കുമാര്‍, ട്രഷറര്‍ കെ.കെ ഉസ്‌മാന്‍, വൈസ് പ്രസിഡന്റുമാരായ ബിപിന്‍ ഭാസ്‌കര്‍, ജോ സെബാസ്‌റ്റ്യന്‍, സലാം ടി, സെക്രട്ടറിമാരായ ജേക്കബ് അറയ്‌ക്കല്‍, ഷാജി വര്‍ഗീസ്, വി.കെ ഫൈസല്‍, വനിത ഫോറം കണ്‍വീനര്‍ എസ് സ്‌മിത,
അക്കാദമിക്ക് കൗണ്‍സില്‍ കണ്‍വീനര്‍ എം.കെ ഗിരീഷ്, ചെയര്‍മാന്‍ എം.കെ സൈനബ, ഗ്രീവന്‍സ് സെല്‍ കണ്‍വീനര്‍ ദിലീപ് കുമാര്‍, മാധ്യമ വിഭാഗം കണ്‍വീനര്‍ ജോബെറ്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.






