
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബെംഗളൂരുവിന് നടന്ന എയറോ ഇന്ത്യ എയര്‍ഷോയിലാണ് തേജസ്വി യുദ്ധവിമാനത്തില്‍ കയറിയത്. എല്‍സിഎ തേജസ് വിമാനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ മാതൃകയാണെന്ന് തേജസ്വി പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിപ്പാണിതെന്നും തേജസ് വിമാനങ്ങള്‍ രാജ്യത്തിനുള്ള ബെംഗളൂരുവിന്റെ സമ്മാനമാണിതെന്നും എംപി പറഞ്ഞു.
തേജസ് യുദ്ധവിമാനത്തില്‍ പറക്കാന്‍ അവസരം ലബിച്ചതില് അഭിമാനമുണ്ടെന്നും അദേഹം വ്യക്തമാക്കി. ചിത്രങ്ങള്‍ ട്വിറ്ററില്‍ അദേഹം പങ്കുവച്ചു. ആര്‍മി ചീഫ് ബിബിന്‍ റാവത്തും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും തേജസില്‍ കയറി. 2024 മാരച്ചോടെ തേജസ് യുദ്ധവിമാനങ്ങള്‍ നല്‍കാനാകുമെന്ന് എച്ച്എഎല്സി എംഡി ആര് മാധവന് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ 83 തേജസ് എംകെ 1 എ വിമാനങ്ങള്‍ക്കായി എച്ച്എഎല്ലുമായി 48000 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഏറ്റവും ഉയര്‍ന്ന കരാറാണിത്.







Comments