
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് ഗ്രേറ്റ ത്യുന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റില്‍ നിന്ന് മനസ്സിലാക്കാമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍. അതിനാല്‍ ടൂള്‍കിറ്റ് സൃഷ്ടിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദേഹം പറഞ്ഞു.
'ഞങ്ങള്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. അനേഷണം ടൂള്‍കിറ്റ് സൃഷ്ടിച്ചവര്‍ക്കെതിരെയാണ്, ഇത് അന്വേഷണ വിഷയമാണ്. ആ കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കും' പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹി പോലീസ് റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗ്രേറ്റ ത്യുന്‍ബര്‍ഗിനെതിരെ കേസെടുത്തിരുന്നു.
ഐപിസി 124 പ്രകാരമാണ് ഗ്രേറ്റയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുക, രാജ്യദ്രോഹം, മതപരമായി വിദ്വേഷം വളര്‍ത്തുക, 153, 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഗ്രേറ്റയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ഖാലിസ്ഥാന്‍ അനുകൂല സംഘടനയാണ് ടൂള്‍കിറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.







Comments