
മുംബൈ: പലഹാരത്തിനായി കരഞ്ഞ സ്വന്തം കുഞ്ഞിനെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. പലഹാരം ചോദിച്ചു കരഞ്ഞതിന്, 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അച്ഛൻ ഭിത്തിയിൽ അടിച്ചു കൊന്നത്.
മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെ ഗോണ്ടിയയിലാണു സംഭവം. പ്രതി വിവേക് ഉയികെയെ (28) അറസ്റ്റ് ചെയ്തു.
കുഞ്ഞ് കരഞ്ഞപ്പോൾ അതു വാങ്ങാൻ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചതിനു പിന്നാലെയാണ് ആക്രമണം. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെട്ടതോടെ അച്ഛൻ അറസ്റ്റിലാവുകയായിരുന്നു.






