
ന്യൂഡൽഹി : ട്വിറ്ററിനെതിരെ കങ്കണ റണൌട്ട് രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്പെന്റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളില്‍ കങ്കണയുടെ അക്കൌണ്ടില്‍ നിന്നും നാലോളം ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിദ്വേഷ പോസ്റ്റുകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് പാവയായ ട്വിറ്റര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, ഒരു നിയമവും തെറ്റിക്കാത്ത എന്റെ അക്കൌണ്ട് സസ്പെന്റ് ചെയ്യുമെന്ന്. ഓര്‍ക്കുക ഞാന്‍ ഇവിടെ നിന്ന് ഏത് ദിനം പോകുന്നുവോ അന്ന് നിന്നെയും കൊണ്ടെ പോകൂ, ചൈനീസ് ടിക്ടോക്കിന് സംഭവിച്ചപോലെ ബാന്‍ നിങ്ങള്‍ക്കും സംഭവിക്കും. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.






