കാലടി: റാങ്ക് പട്ടിക അട്ടിമറിച്ച് നിയമനം നടത്തിയെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെ കാലടി സര്‍വകലാശാലക്ക് മുന്നില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് സര്‍വകലാശാല മലയാളം വിഭാഗത്തില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട്് ഉയര്‍ന്ന വിവാദമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സര്‍വകലാശാലയിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. സര്‍വകലാശാലയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി.






