
കോട്ടയം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ മണ്ടഡലത്തിലെ അസാന്നിധ്യത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം.എല്‍.എ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു ശേഷം വിദേശത്തേക്ക് പോയ എം.എല്‍.എ ഇതുവരെ തിരികെ വന്നിട്ടില്ല. എം.എല്‍.എ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും ഘാനയിലെ ജയിലിലാണെന്നുമൊക്കെയാണ് പരിഹാസങ്ങള്‍. ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ വരെ മലയാളത്തില്‍ കമന്റുകള്‍ എത്തി. അന്‍വറെ വിട്ടുതരണമെന്നാണ് ആവശ്യം.
ഇതിനിടെയാണ് ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി അന്‍വര്‍ എത്തിയത്.
''ഘാനയില്‍ ജയിലില്‍ ആണത്രേ
ആഗ്രഹങ്ങള്‍ കൊള്ളാം..
പക്ഷേ,ആളുമാറി പോയി..
ലേറ്റായി വന്താലും
ലേറ്റസ്റ്റായ് വരവേ..
വെയ്റ്റ്''- എന്നാണ് അന്‍വറിന്റെ മറുപടി.
ഘാന പ്രസിഡന്റിന്റെ ഒഫീഷ്യല്‍ പേജിലാണ് അന്‍വറിനെ വിട്ടുവിട്ടാന് മലയാളികളുടെ ട്രോള്‍. 3.1 കെ കമന്റുകളാണ് ഇതിനകം പ്രസിഡന്റിന്റെ ഓരോ പോസ്റ്റിനും മലയാളികള്‍ നല്‍കുന്നത്. അതില്‍ ചിലത് ഇങ്ങനെയാണ്:-
എത്രയും പെട്ടെന്ന് ഞങ്ങളെ അബുക്കാനെ വിട്ടുതന്നില്ലെകില് അബുക്കാന്റെ ഡാമിലെ വെള്ളം മുഴുവന്‍ മേഘമാക്കി ആഫ്രിക്കയില്‍ കൊണ്ട് വന്ന് പെയ്യിക്കും, പിന്നെ ഇവിടെ പ്രളയമായിരിക്കും പ്രളയം, പറഞ്ഞില്ല ന്ന് പറയരുത്
ഇതെന്താ മലയാളികള്‍ ചെണ്ടയാണോ എല്ലാവര്ക്കും കൊട്ടാന്‍... ഒരു പാവത്തിനെ ബാഗ്ലൂര് ജയിലില്‍ പിടിച്ചിട്ടിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങടെ അമ്പൂക്കയെയും... ഞങ്ങടെ മുത്ത് മണിയെ വിട്ട് തരിക???? ഞങ്ങളുടെ അംബുക്കയെ ഞങ്ങള്‍ക്ക് വിട്ട് തരിക !
അംബുക്കയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ കേരള_മഖ്യമന്ത്രിയെ കോണ്ട് ആശംസയറിയിപ്പിച്ച് മോത്തത്തില്‍ ഇല്ലാതാക്കികളയും..??






