
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേര് കോവിഡ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം കണക്ക് പുറത്തുവിട്ടത്.
ഏറ്റവും അധികം പേ ര്‍ വാക്സിന് സ്വീകരിച്ചത് ഉത്തര്‍പ്രദേശിലാണ്. 6,73,542 പേരാണ് ഉത്തര്‍പ്രദേശില്‍ വാക്സിന് സ്വീകരിച്ചത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയാണ്. ഇവിടെ 4,34,943 പേരും, മൂന്നാം സ്ഥാനത്ത് നില്ക്കുന്ന രാജസ്ഥാനില്‍ 4,14,422 പേരും കര്‍ണാടകയില്‍ 3,60,592 പേരുമാണ് വാക്സിന് സ്വീകരിച്ചത്.
21 ദിവസത്തിനിടെ കോവിഡ് 19 വാക്സിനേഷനില്‍ 50 ലക്ഷത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 10,502 സെഷനുകളിലായി 4,57,404 പേര്‍ക്കാണ് വാക്സിനേഷന് നല്‍കിയത്.






