
ന്യൂഡല്ഹി: 21 ദിവസം കൊണ്ട് 54 ലക്ഷം പേര്ക്ക് കോവിഡ് വാക്സിന് നല്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷന് അവലോകന യോഗത്തില് സംസ്ഥാനങ്ങളോട് വാക്സിനേഷന്റെ തോത് കൂട്ടാന് ആവശ്യപ്പെട്ടു. 12 സംസ്ഥാനങ്ങളില് മുന്ഗണന പട്ടികയുടെ 60 ശതമാനം പേര്ക്കും വാക്സിന് നല്കിയതായി കേന്ദ്രം വിലയിരുത്തി. വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് 13 തീയതി മുതല് നല്കി തുടങ്ങാമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം കേരളത്തില് കോവിഡ് വ്യാപനത്തിന്റെ കാരണം പരിശോധനകളുടെ കുറവാണെന്ന് കേന്ദ്ര സംഘം വിലിരുത്തി. പരിശോധനകളുടെ എണ്ണം കൂട്ടാന് കേന്ദ്ര സംഘംസംസ്ഥാനത്തിന് നിര്ദേശം നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്ന്നതിലും കേന്ദ്ര സംഘം വിശദീകരണം തേടി. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്ട്ട് സമര്പ്പിക്കും.







Comments